കണ്ണൂർ: സൗത്ത് ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് മാത്രമായുള്ള പ്രത്യേക ഗ്രൂപ്പ് ടൂറുകൾ പ്രഖ്യാപിച്ചു.
12 ദിവസത്തെ യൂറോപ്പ്, എട്ടു ദിവസത്തെ ഗ്രീസ്, അഞ്ചു ദിവസത്തെ കസാഖ്സ്ഥാൻ ഗ്രൂപ്പ് ടൂറുകളുമാണ് ഒരുക്കിയിട്ടുള്ളത്. വീസ, ടിക്കറ്റ്, ഇൻഷ്വറൻസ്, വനിതാ ടൂർ ഗൈഡ് കൂടാതെ താമസവും ഫുഡും എല്ലാമുൾപ്പെടുന്നതാണ് പാക്കേജ്.
വനിതകൾക്ക് മാത്രമായി 10 മുതൽ 15 ശതമാനം വരെ ഡിസ്കൗണ്ടും പാക്കേജിലൂടെ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒട്ടനവധി ടൂറുകൾ രാജ്യത്തിനകത്തും പുറത്തുമായി ഒരുക്കിയിട്ടുണ്ട്.
85 ശതമാനം സ്ത്രീ ഭൂരിപക്ഷമുള്ള സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ വൻശക്തി സ്ത്രീകളാണെന്ന് ഡയറക്ടർ ഐസക് ഫ്രാൻസിസ് പറഞ്ഞു.
കേരളത്തിലുടനീളമുള്ള സാന്റാ മോണിക്ക ഓഫീസുകളിൽ വിപുലമായ പരിപാടികളാണ് വനിതകൾക്ക് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതകൾക്കായുള്ള പ്രത്യേക പാക്കേജിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം. ഫോൺ: 0484 2846999, 8304000999.